Advertisement

പുതിയ സ്ലീപ്പര്‍ ബസുകള്‍ ഉടന്‍ എത്തിക്കാന്‍ KSRTC; ലക്ഷ്യം സ്ലീപ്പര്‍ ബസുകളുടെ സ്വകാര്യ കുത്തക തകര്‍ക്കലെന്ന് മന്ത്രി ഗണേഷ് കുമാര്‍

5 hours ago
2 minutes Read
KSRTC to deliver new sleeper buses soon

സ്ലീപ്പര്‍ ബസുകളുടെ സ്വകാര്യ കുത്തക തകര്‍ക്കാന്‍ കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിക്ക് പുത്തന്‍ സ്ലീപ്പര്‍ ബസുകള്‍ ഉടന്‍ എത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ബാംഗ്ലൂരിലേക്ക് ഉള്‍പ്പെടെ ദീര്‍ഘദൂര സര്‍വീസുകളില്‍ സ്വകാര്യ ബസ്സുകളുടെ കുത്തക പൊളിക്കാനാണ് തീരുമാനമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. (KSRTC to deliver new sleeper buses soon)

മുഖം മാറ്റത്തിന് ഒരുങ്ങുന്ന കെഎസ്ആര്‍ടിസിയുടെ നിര്‍ണായക ചുവട് വെയ്പ്പാണിത്. ബാംഗ്ലൂരിലേക്ക് അടക്കമുള്ള സ്ലീപ്പര്‍ ബസുകളുടെ സ്വകാര്യ കുത്തക പൊളിക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസിക്ക് പുത്തന്‍ സ്ലീപ്പര്‍ ബസ്സുകള്‍ വരാന്‍ പോകുന്നു എന്ന് ഗതാഗത മന്ത്രി 24 നോട് പറഞ്ഞു. ആദ്യ വണ്ടിയുടെ ഫൈനല്‍ ഇന്‍സ്‌പെക്ഷന്‍ മാത്രമാണ് ഇനി ബാക്കി.

Read Also: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എല്ലാ വകുപ്പുകളിലും ഉപകരണ ക്ഷാമമുണ്ട്, മേധാവികള്‍ തുറന്ന് പറയാത്തത് ഭയം കാരണം: ഡോ. ഹാരിസ്

എട്ട് സ്ലീപ്പറുകള്‍, 8 സീറ്ററുകള്‍, 10 സ്ലീപ്പര്‍ കം സീറ്ററുകള്‍, 10 പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ തുടങ്ങി എല്ലാ ക്ലാസുകളിലും പുതിയ വാഹനങ്ങള്‍ വരും.കര്‍ണാടക ,തമിഴ്‌നാട് ഗതാഗത വകുപ്പുകളുമായി സംസ്ഥാന സര്‍ക്കാര്‍ എഗ്രിമെന്റില്‍ എത്തി. തമിഴ്‌നാട്ടില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി 50 ബസ്സുകള്‍ക്ക് പെര്‍മിറ്റ് ലഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു. യാത്രാസമയം വേഗത്തിലാക്കുന്നതിന് ലിമിറ്റഡ് സ്റ്റോപ് പ്രീമിയം ഫാസ്റ്റ് പാസഞ്ചറുകള്‍ നിരത്തിലിറക്കും. കൂടുതല്‍ കെഎസ്ആര്‍ടിസിയുടെ ബസുകളില്‍ ഹൈബ്രിഡ് എസി നടപ്പിലാക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights : KSRTC to deliver new sleeper buses soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top