കൊരങ്ങിണി മലയിലെ കാട്ടുതീ; മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്

കൊരങ്ങിണി മലയിൽ തീപിടിച്ച് 12 പേർ മരിക്കാനിടയായ സംഭവത്തിൽ ട്രക്കിങ് സംഘാടകർക്കെതിരെ കേസെടുത്തു. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
ട്രക്കിങ് ക്ലബ് ഗൈഡ് പ്രഭുവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ ട്രക്കിംഗ് ക്ലബ്ബിന്റെ നടത്തിപ്പുകാരനായ പീറ്റർ ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിലും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. സംഭവം നടന്നതിന് പുറകേ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്ലബ്ബിന്റെ പ്രവർത്തനം അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. ഇവർക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്.
കഴിഞ്ഞയാഴ്ച്ചയാണ് ട്രക്കിങ്ങിന് പോയ സംഘത്തിലെ 12 പേർ കാട്ടുതീയിൽ മരിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here