മലയാറ്റൂരിലെ വൈദികന്റെ കൊലപാതകം; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു

മലയാറ്റൂര്‍ കുരിശുമുടിയിലെ റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി തേക്കുംതോട്ടം വട്ടപ്പറമ്പന്‍ ജോണിയെ കൊലപാതകം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു. ഇന്ന് പുലര്‍ച്ചെ ആറിനായിരുന്നു തെളിവെടുപ്പ് നടത്തിയത്. പ്രതിയെ അന്വേഷണസംഘം അടിവാരത്ത് വാഹനത്തില്‍ എത്തിക്കുകയായിരുന്നു. റെക്ടറെ കുത്തിയ സംഭവങ്ങളെല്ലാം പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. എല്ലാ കാര്യങ്ങളും വിശദീകരിച്ച ശേഷമാണ് തെളിവെടുപ്പ് അവസാനിപ്പിച്ചത്. റിമാന്‍ഡിലായിരുന്ന പ്രതിയെ രണ്ട് ദിവസത്തേക്കാണ് കാലടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here