സ്റ്റീഫന്‍ ഹോക്കിംഗിനെ പോലെ വീല്‍ ചെയറിലിരുന്നു അനുശോചനം; പുലിവാല് പിടിച്ച് നെയ്മര്‍

സ്റ്റീഫന്‍ ഹോക്കിംഗിനെ പോലെ വീല്‍ ചെയറിലിരുന്നു അനുശോചനം; പുലിവാല് പിടിച്ച് നെയ്മര്‍
സ്റ്റീഫന്‍ ഹോക്കിംഗിന് അനുശോചനം രേഖപ്പെടുത്തി പുലിവാല് പിടിച്ചിരിക്കുകയാണ് ബ്രസീല്‍ താരം നെയ്മര്‍. ഹോക്കിങ്ങിനെ പോലെ വീല്‍ച്ചെയറില്‍ ഇരുന്നാണ് നെയ്മര്‍ ട്വീറ്റ് ചെയ്തത്. ‘എപ്പോഴും പോസിറ്റീവായ മനോഭാവമായിരിക്കുക. നിങ്ങള്‍ എതു സാഹചര്യത്തിലാണെങ്കിലും അതില്‍ നിന്ന് മികച്ച നേട്ടങ്ങളുണ്ടാക്കുക’ എന്ന സ്റ്റീഫന്‍ ഹോക്കിംഗിന്റെ വാക്കുകള്‍ക്കൊപ്പമാണ് ആ ചിത്രം നെയ്മര്‍ ട്വീറ്റ് ചെയത്. എന്നാല്‍ പലരേയും ഈ ചിത്രം അസ്വസ്ഥരാക്കി. നെയ്മര്‍ ഹോക്കിംഗിനെ പരിഹസിക്കുകയാണെന്നാണ് ഇവരുടെ പക്ഷം. പരിക്കിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നെയ്മറും വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് നെയ്മര്‍ വീല്‍ചെയറിലിരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതെന്നാണ് ആരാധകര്‍ പറയുന്നു.
Você tem que ter uma atitude positiva e tirar o melhor da situação na qual se encontra.
Stephen Hawking pic.twitter.com/JE2MtyuT6b
— Neymar Jr (@neymarjr) 14 March 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here