Advertisement

‘മെസി, റൊണാൾഡോ, നെയ്മർ ഇവർ മൂന്ന് പേരും ആണെൻ്റെ ഹീറോസ്…’; കോഴിക്കോട്ടെ വൈറൽ കട്ട്‌ഔട്ട്‌ പങ്കുവെച്ച് ഫിഫ

June 20, 2024
2 minutes Read

ഫിഫ ലോകകപ്പ് പേജിന്റെ അഡ്മിൻ മലയാളി ആണോ എന്ന സംശയത്തിലാണ് മലയാളികൾ. കാരണം ഔദ്യോ​ഗിക പേജിൽ വന്നൊരു ചിത്രവും അടിക്കുറിപ്പുമാണ്. കോഴിക്കോട് ചാത്തമംഗലം പുളളാവൂര്‍ പുഴയില്‍ ലോകകപ്പിന് മുന്നോടിയായി സ്ഥാപിച്ചിരുന്ന മെസിയുടെയും നെയ്മറിന്‍റെയും റൊണാൾഡോയുടെയും കട്ടൗട്ടുകളുടെ ചിത്രത്തിനൊപ്പമാണ് മലയാളത്തിൽ അടിക്കുറിപ്പുമെത്തിയത്.

‘മെസി റൊണാൾഡോ നെയ്മർ, ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്. നിങ്ങളുടേത് ആരാണ്”. എന്നതായിരുന്നു ക്യാപ്ഷൻ. ഇത് മലയാളികളെ ശരിക്കും ഞെട്ടിച്ചു. നിരവധി പേർ അ‍ഡ്മിൻ മലയാളിയാണെന്ന കമൻ്റുകളുമായെത്തി. നേരത്തെയും ഈ ചിത്രങ്ങൾ ഫിഫ ഔദ്യോ​ഗിക എക്സ് പേജിൽ പങ്കുവച്ചിരന്നു. അത് ലോകകപ്പ് സമയത്തായിരുന്നു.

യൂറോയ്‌ക്കൊപ്പം കോപ്പ അമേരിക്കയും തുടങ്ങുന്നതിന് മുന്നോടിയായാണ് വീണ്ടും ചിത്രം പങ്കുവച്ചത്. മലയാളിയുടെ ഫുട്ബോൾ ആവേശം അങ്ങനെ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

Story Highlights : FIFA Shares Photo Of Cut Outs Of Messi, Ronaldo, Neymar On Kerala River

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top