Advertisement

‘ഇന്ത്യയെ പോലുള്ള വലിയ രാജ്യത്തോട് യുദ്ധത്തിനില്ല; സമാധാനമാണ് ആഗ്രഹിക്കുന്നത് ‘; അമേരിക്കയിലെ പാക് അംബാസിഡര്‍

5 hours ago
2 minutes Read
riswan

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ അന്താരാഷ്ട്ര സഹായം തേടി പാകിസ്താന്‍. പ്രശ്‌നത്തില്‍ ഇടപെടണമെന്ന്
ആവശ്യപ്പെട്ട് പാകിസ്താന്‍ അമേരിക്കന്‍ പ്രസിഡന്റിനെ സമീപിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമാമണന്നും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.

അമേരിക്കയിലെ പാക് അംബാസിഡര്‍ റിസ്‌വാന്‍ സയ്യിദ് ഷെയ്ക്കാണ് ഡോണള്‍ഡ് ട്രംപിനോട് സഹായം തേടിയത്. ലോക സമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാണ് ആവശ്യം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് കാരണം കശ്മിര്‍ ആണ്. ‘ഇന്ത്യയെ പോലുള്ള വലിയ രാജ്യത്തോട് യുദ്ധത്തിനില്ല. സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പാക് അംബാസിഡര്‍ വ്യക്തമാക്കി. അമേരിക്കന്‍ മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം.

Read Also: പി വി അന്‍വറിനെ കൊല്‍ക്കത്തയിലേക്ക് വിളിപ്പിച്ച് മമതാ ബാനര്‍ജി; കൂടിക്കാഴ്ച മറ്റന്നാള്‍

പെഹല്‍ഗാമിലെ ഭീകാക്രമണത്തിന് ശേഷം ഇന്ത്യന്‍ നടപടികള്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് പാകിസ്താന്‍ അമേരിക്കന്‍ പ്രസിഡന്റിനോട് സഹായം തേടുന്നത്. ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വിദശമാക്കുന്ന തെളിവുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നയതന്ത്രനീക്കങ്ങള്‍ ഇന്ത്യ ശക്തമാക്കുന്നതിനിടെയാണ് പാകിസ്താന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടത്.

അതിനിടെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. പാകിസ്താന്‍ ഭീകരവാദത്തിന്റെ കേന്ദ്രമെന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം. ചര്‍ച്ചയുടെവിവരങ്ങള്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എക്‌സില്‍ പങ്കുവെച്ചു.

Story Highlights : ‘We do not want to fight, particularly with a bigger country’: Pakistan’s US envoy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top