ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി; പീറ്റ് ഹെഗ്‌സെത്തുമായി ചര്‍ച്ച നടത്തി രാജ്‌നാഥ് സിങ്

യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായി ചര്‍ച്ച നടത്തി രാജ്‌നാഥ് സിങ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. പാകിസ്താന്‍ ഭീകരവാദത്തിന്റെ കേന്ദ്രമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ രാജ്‌നാഥ് സിങ് എക്‌സില്‍ പങ്കുവെച്ചു.
പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ നിരപരാധികളായ സാധാരണക്കാരുടെ ദാരുണമായ നഷ്ടത്തില്‍ അദ്ദേഹം അഗാധമായ അനുശോചനം രേഖപ്പെടുത്തിയെന്ന് രാജ്‌നാഥ് സിങ് എക്‌സില്‍ കുറിച്ചു. ഇന്ത്യയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നതായും സെക്രട്ടറി ഹെഗ്സെത്ത് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ യുഎസ് ഗവണ്‍മെന്റിന്റെ ശക്തമായ പിന്തുണ അദ്ദേഹം ആവര്‍ത്തിച്ചു.
തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന ചരിത്രമാണ് പാകിസ്താനുള്ളതെന്ന് സംഭാഷണത്തിനിടെ യുഎസ് പ്രതിരോധ സെക്രട്ടറിയോട് രാജ്‌നാഥ് സിങ് പറഞ്ഞു. ഭീകരതയുമായി ബന്ധപ്പെട്ട ഇത്തരം ഹീനമായ പ്രവൃത്തികളെ ആഗോള സമൂഹം വ്യക്തമായും സംശയരഹിതമായും അപലപിക്കുകയും ചര്‍ച്ച ചെയ്യേണ്ടതും പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : India Defence Minister Rajnath Singh speaks with US counterpart Pete Hegseth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here