ഇതാ ഈ ചിത്രം പകര്‍ത്തി ലോക നെറുകയിലെത്തിയ നിക്ക് ഉട്ട്

ലോക പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് നിക്ക് ഉട്ട് തന്നെയാണിത്. കാക്കനാട് മീഡിയാ അക്കാദമി വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു ഈ രൂപമാറ്റം. വിദ്യാര്‍ത്ഥികളുടെയും അക്കാദമി ഭാരവാഹികളുടേയും സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് നിക്ക് ഉട്ട് കേരളീയ ശൈലിയില്‍ പ്രത്യക്ഷപ്പെട്ടത്.
ലോക പ്രശസ്തമായ ‘ടെറര്‍ ഓഫ് വാര്‍’ എന്ന ചിത്രം പകര്‍ത്തിയ വിശേഷങ്ങളും നിക്ക്ഉട്ട് വേദിയില്‍ പങ്കുവച്ചു. തന്റെ സഹോദരന്‍ യുദ്ധമുഖത്ത് ഫോട്ടോ എടുക്കന്ന ആളായിരുന്നു, യുദ്ധത്തിനിടെ തന്നെ ഉണ്ടായ അപകടത്തിലായിരുന്നു മരണം. സഹോദരന്റെ മരണത്തെ തുടര്‍ന്നാണ് നിക്ക് ഈ രംഗത്ത് എത്തുന്നത്. ആ ചിത്രം പകര്‍ത്തുമ്പോള്‍ തനിക്ക് 20വയസ്സായിരുന്നുവെന്നും നിക്ക് ഉട്ട് വ്യക്തമാക്കി. പത്ത് സെക്കന്റ് കൊണ്ടാണ് ആ ചിത്രം ഫ്രെയിമില്‍ ഒതുക്കിയത്. വിയറ്റ്നാം യുദ്ധകാലത്ത് തെക്കൻ വിയറ്റ്നാമിലെ റ്റ്രാങ്ക് ബാങ്ക് ഗ്രാമത്തിൽ നിന്നാണ് ഈ ചിത്രം പകര്‍ത്തിയത്. നാപാം ബോംബാക്രമണത്തിൽ നിന്ന് രക്ഷനേടുവാനായി ഉടുതുണി കത്തിയ ഒമ്പത് വയസ്സുകാരിയായ ഫാൻ തി കിം ഫുക് എന്ന പെൺകുട്ടി നഗ്നയായി അലമുറയിട്ട് ഓടുന്ന ചിത്രമായിരുന്നു അത്. യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരുപ്രഭാതത്തിലാണ് താഴ്ന്ന് പറന്ന ഒരു അമേരിക്കന്‍ വിമാനം നാപ്പാം ബോംബ് വര്‍ഷിച്ചത്. ഫോട്ടോ എടുത്ത ശേഷം അവരെ രക്ഷിക്കാനുള്ള ശ്രമമായിരുന്നു. പൊള്ളലേറ്റ് അമ്മയും മകനും മരിച്ചു. പെണ്‍കുട്ടി കിം ഫുക്കിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
ചിത്രം ഡെസ്കില്‍ എത്തിയപ്പോള്‍ നഗ്നത പ്രശ്നമായി. ഫോട്ടോ പബ്ലിഷ് ചെയ്യേണ്ടന്നായിരുന്നു തീരുമാനം. നഗ്നത മറച്ച് പബ്ലിഷ് ചെയ്യാമെന്ന് പിന്നീട് തീരുമാനിച്ചു, എന്നാല്‍ ഒരു ഫോട്ടോ എഡിറ്റര്‍ ഈ ചിത്രം അതേപടി നല്‍കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഈ ചിത്രം ലോകത്തിന്റെ നെറുകയില്‍ എത്തിയതെന്നും നിക്ക് ഉട്ട് പറഞ്ഞു. അസോസിയേറ്റഡ് പ്രസിന് വേണ്ടിയാണ് ഈ ചിത്രം നിക്ക് എടുത്തത്. ടെറര്‍ ഓഫ് വാര്‍ എന്ന് പേരിട്ട ഈ ചിത്രം 1973ല്‍ അദ്ദേഹത്തിന് പുലിറ്റ്സര്‍ അവാര്‍ഡ് നേടികൊടുത്തു.
മീഡിയാ അക്കാദമി ഇന്‍ഫമേര്‍ഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രാജ്യാന്തര വാര്‍ത്താചിത്ര മേളയില്‍ അതിഥിയായാണ് നിക്ക് ഉട്ട് കേരളത്തില്‍ എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here