ബോംബ് ഭീഷണി; ചെന്നൈ വിമാനത്താവളത്തില്‍ അതീവ ജാഗ്രത

ബോംബ് ഭീഷണിയെ തുടർന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതീവ ജാഗ്രത. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും പ്രതിരോധ മന്ത്രി നിർമല സീതാരാമനും ചെന്നൈയിൽ എത്തുന്നതിന് മണിക്കൂറുകൾ മുമ്പാണ് ഭീഷണി സന്ദേശമെത്തിയത്. ഹൈദരാബാദിനും ചെന്നൈയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ഒരു വിമാനക്കമ്പനിയുടെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here