കേന്ദ്രസര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ്

വൈഎസ്ആർ കോണ്‍ഗ്രസും ടിഡിപിയും കേന്ദ്രസർക്കാരിനെതിരേ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. നോട്ടീസിന് അനുമതി ലഭിക്കണമെങ്കിൽ 50 അംഗങ്ങളുടെ പിന്തുണ വേണം.
മോഡി സർക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയമാണിത്. ലോക്സഭയിൽ മോഡി സർക്കാരിന് കേവലഭൂരിപക്ഷമുള്ളതിനാൽ അവിശ്വാസം പാസാകണമെന്നില്ല. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഒരു വർഷം മാത്രം അവശേഷിക്കെ വിശ്വാസവോട്ട് തേടേണ്ട സാഹചര്യം സര്‍ക്കാറിന് പ്രതിസന്ധിയുണ്ടാക്കും. ടിഡിപി എന്‍ഡിഎ വിട്ടതിന് പിന്നാലെയാണ് അവിശ്വാസ പ്രമേയം കൊണ്ട് വന്നിരിക്കുന്നത്. ലോക്സ സഭയില്‍ ടിഡിപിയ്ക്ക് 16അംഗങ്ങളാണുള്ളത്. രാജ്യ സഭയില്‍ ആറ് അംഗങ്ങളുണ്ട്. അന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി എന്‍ഡിഎ വിട്ടത്. ചന്ദ്രബാബു നായിഡു ബിഎസ്പി, എസ്പി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. അഖിലേഷ് യാദവും മായാവതി എന്നിവരുമായി ടെലിഫോണിലും ചർച്ച നടത്തി.ടിഡിപി ബിജെപി പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതയെ തുടര്‍ന്ന് നേരത്തേ ടിഡിപിയുടെ കേന്ദ്രമന്ത്രിമാർ രാജിവച്ചിരുന്നു
കേന്ദ്ര സര്‍ക്കാറിനെതിരായ രഹസ്യ അജണ്ടയുടെ ഭാഗമായാണ് അവിശ്വാസ പ്രമേയമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here