തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ നീക്കം : എഐഎഡിഎംകെ വീണ്ടും എന്‍ഡിഎ ക്യാമ്പില്‍

എഐഎഡിഎംകെ വീണ്ടും എന്‍ഡിഎ ക്യാമ്പില്‍. ചെന്നൈയില്‍ എത്തിയ അമിത് ഷാ എടപ്പാടി പളനിസ്വാമിയുമൊത്താണ് സഖ്യം പ്രഖ്യാപിച്ചത്. സഖ്യത്തെ എടപ്പാടി പളനിസ്വാമി നയിക്കുമെന്നും പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമെന്നും അമിത് ഷാ പറഞ്ഞു. തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തില്‍ എത്തും. എടപ്പാടിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും എഐഎഡിഎംകെ എന്‍ഡിഎയില്‍ ചേരുന്നത് ഒരു ഉപാധിയും ഇല്ലാതെയാണെന്നും അമിത് ഷാ പറഞ്ഞു.
തന്നെ മാത്രം പ്രതീക്ഷിച്ചിരുന്നവരുടെ മുന്നിലേക്ക് അമിത് ഷാ എത്തിയത് എടപ്പാടി പളനി സ്വാമിയും ഒത്തായിരുന്നു. എഐഎഡിഎംകെയുമായുള്ള പഴയ ബന്ധത്തിലെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞ ശേഷം തങ്ങള്‍ വീണ്ടും ഒന്നിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ആശങ്കകള്‍ക്ക് ഇടനല്‍കാത്ത വിധം ഇപിഎസ് ആകും മുന്നണിയെ നയിക്കുക എന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ത്രിഭാഷാ നയം, മണ്ഡലം പുനക്രമീകരണം, നീറ്റ് പരീക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച ചെയ്ത് പൊതു നയം രൂപീകരിക്കും.
അണ്ണാമലൈയെ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കാന്‍ എഐഎഡിഎംകെ യുടെ സമ്മര്‍ദ്ദം ഉണ്ടായെന്ന വാദം അമിത്ഷാ തള്ളി. അതേ സമയം രാവിലെ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനം വൈകിട്ടാക്കിയത് സഖ്യനീക്കത്തിലെ അവസാന വട്ട ചര്‍ച്ചകള്‍ക്ക് വേണ്ടിയാണെന്ന് ഉറപ്പാണ്.
Story Highlights : BJP and AIADMK reunite and announce alliance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here