കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം; ശിവസേനയുടെ നിര്‍ണായ യോഗം ചേരുന്നു

വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ ശിവസേനയുടെ നിര്‍ണായക തീരുമാനം ഇന്നറിയാം. ഏറെ നാളുകളായി എന്‍ഡിഎ മുന്നണിയുമായി അഭിപ്രായ വ്യത്യാസമുള്ള ശിവസേന അവിശ്വാസപ്രമേയത്തെ അനുകൂലിക്കുമോ എന്ന് ഇന്ന് ചേരുന്ന യോഗത്തിന് ശേഷം അറിയാം. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ ശിവസേനയുടെ എംപിമാരും മുതിര്‍ന്ന നേതാക്കളും ചേരുന്ന നിര്‍ണായക യോഗത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അവിശ്വാസപ്രമേയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് സ്വീകരിക്കണമോ എന്നതില്‍ ഇതുവരെയും ശിവസേന നിലപാട് സ്വീകരിച്ചിട്ടില്ല. മുന്നണിയിലെ അസ്വാരസ്യങ്ങള്‍ ശിവസേനയെ കേന്ദ്രത്തിനെതിരെ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
Shiv Sena chief Uddhav Thackeray expected to hold a meeting with party MPs and senior leaders soon to decide stand on no confidence motion moved by TDP and YSRCP against Central Government pic.twitter.com/JZzJ9mKhTk
— ANI (@ANI) March 16, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here