താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ജെന്നിഫര്‍ ലോപ്പസ്

Jennifer Lopez

താ​ന്‍ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന്‌ ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് ഹോ​ളി​വു​ഡ് ന​ടി​യും ഗാ​യി​ക​യു​മാ​യ ജെ​നി​ഫ​ർ ലോ​പ്പ​സ് വെളിപ്പെടുത്തി.   സി​നി​മ ജീ​വി​ത​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ത്താ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​തെന്ന് താരം പറയുന്നു.ഹാ​ർ​പെ​ർ​സ് ബ​സാ​ർ മാ​ഗ​സി​നു അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് വെളിപ്പെടുത്തല്‍.  ഓ​ഡി​ഷ​ന് എ​ത്തി​യ ത​ന്നോ​ട് സം​വി​ധാ​യ​ക​ൻ മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നു. ഓ​ഡി​ഷ​നു ചെ​ന്ന​പ്പോ​ൾ മാ​റി​ടം ന​ഗ്ന​മാ​ക്കാ​ൻ സം​വി​ധാ​യ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​ക്കാ​ര്യം ക​ടു​ത്ത​ഭാ​ഷ​യി​ൽ നിരസിച്ചു. എന്നാല്‍ തന്നോട് മോശമായി സംസാരിച്ച സംവിധായകന്റെ പേര് താരം വെളിപ്പെടുത്തിയില്ല.

Jennifer Lopez

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top