ഓപ്പണ്‍ ഡാറ്റാ സംവിധാനവുമായി കൊച്ചി മെട്രോ

kochi metro

വിരല്‍ തുമ്പില്‍ വിവരങ്ങള്‍ എത്തിക്കുന്ന പുതി വൈബ് സൈറ്റും ഓപ്പണ്‍ ഡാറ്റാ സംവിധാനവുമായി കൊച്ചി മെട്രോ. കൊച്ചി മെട്രോയാണ് രാജ്യത്തെ മെട്രോകളില്‍ ഇത്തരം ഒരു സംവിധാനം ആദ്യമായി ഒരുക്കുന്നത്. വെബ്സൈറ്റില്‍ നിന്ന് മെയില്‍ ഐഡി ഉപയോഗിച്ച് ഓപ്പണ്‍ ഡാറ്റാ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയും. മെട്രോ റെയില്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ഓപ്പണ്‍ ഡാറ്റാ സംവിധാനത്തിലൂടെ അറിയാന്‍ സാധിക്കും. എത്ര ട്രെയിനുകള്‍, അവ സര്‍വ്വീസ് നടത്തുന്ന സമയം തുടങ്ങിയവ എല്ലാം ഇത് വഴി അറിയാന്‍ സാധിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഓപ്പണ്‍ ഡാറ്റാ സംവിധാനം ഒരുക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top