തിരിച്ചുവിളിച്ച ഹൈക്കമ്മീഷ്ണറെ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്ന് പാകിസ്ഥാന്‍

നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പീഢിപ്പിക്കുന്നുവെന്ന് ആരോപിച്ച് പാകിസ്ഥാന്‍ തിരിച്ചുവിളിച്ച ഹൈക്കമ്മീഷ്ണറെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കില്ലെന്ന് പാകിസ്ഥാന്‍. പാക് ഹൈക്കമ്മീഷ്ണര്‍ സൊഹൈല്‍ മഹ്മൂദിനെയാണ് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ തിരിച്ചുവിളിച്ചത്. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയ ശേഷം മാത്രം ഹൈക്കമ്മീഷ്ണറെ തിരിച്ചയച്ചാല്‍ മതിയെന്നാണ് പാകിസ്ഥാന്റെ നിലപാട്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന് 18 ലേറെ തവണ പരാതികള്‍ അയച്ചിട്ടും അതില്‍ യാതൊരു നടപടികളും എടുക്കാത്തതില്‍ പാകിസ്ഥാന്‍ പ്രതിഷേധമറിയിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here