ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു

Emergencyy srilanka

സിംഹളരും ന്യൂനപക്ഷ മുസ്ലീം ജനവിഭാഗങ്ങളും തമ്മില്‍ ശ്രീലങ്കയില്‍ നടക്കുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് പ്രാഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. രണ്ടാഴ്ചയോളം നീണ്ടുനിന്ന അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. അടിയന്തരാവസ്ഥക്ക് കാരണമായ സംഘര്‍ഷങ്ങള്‍ കുറഞ്ഞതായും രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഈ മാസം ആദ്യം കാ​​ൻ​​ഡി​​യി​​ൽ ഭൂ​​രി​​പ​​ക്ഷ സിം​​ഹ​​ള​​രും ന്യൂ​​ന​​പ​​ക്ഷ മു​​സ്‌​​ലിം​​ക​​ളും ത​​മ്മി​​ലു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ര​​ണ്ടു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടിരുന്നു. ജ​​ന​​ക്കൂ​​ട്ടം ഒ​​രു സിം​​ഹ​​ള​​വം​​ശ​​ജ​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​ണു ല​​ഹ​​ള​​യ്ക്കു കാ​​ര​​ണം. ബു​​ദ്ധ​​മ​​ത​​ക്കാ​​രു​​ടെ പ്ര​​ധാ​​ന​​കേ​​ന്ദ്ര​​മാ​​യ പു​​രാ​​ത​​ന കാ​​ൻ​​ഡി ന​​ഗ​​രം പ്ര​​ശ​​സ്ത വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​ണ്. 2011നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണു ശ്രീ​​ല​​ങ്ക​​യി​​ൽ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top