ഒരു യഥാര്‍ത്ഥ കഥയുമായി മമ്മൂട്ടി; പരോള്‍ ട്രെയിലറെത്തി

mammootty

മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം പരോളിന്റെ ട്രെയിലറെത്തി. നവാഗതനായ ശരത് സന്ദിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്.  അലക്സ് എന്ന കര്‍ഷകന്റെ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തുന്നത്. അജിത് പൂജപ്പുരയുടേതാണ് തിരക്കഥ. മമ്മൂട്ടിക്ക് പുറമെ മിയ ജോര്‍ജ്ജ്, ഇനിയ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ലാലു അലക്‌സ്, കൃഷ്ണകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top