വയല്‍കിളികള്‍ക്ക് പിന്തുണയുമായി എഐവൈഎഫ്

കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ വയല്‍കിളി കൂട്ടായ്മ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് എഐവൈഎഫ് രംഗത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആവശ്യപ്രകാരമാണ് എഐവൈഎഫ് സമരത്തിന് പിന്തുണ പ്രാഖ്യാപിച്ചിട്ടുള്ളത്. യുവജന സംഘടന എഐവൈഎഫ് സമരത്തിന് പിന്തുണയേകി നാളെ കീഴാറ്റൂരിലെത്തും. ഇന്നു ചേര്‍ന്ന എഐവൈഎഫിന്റെ സംസ്ഥാന നേതൃയോഗമാണ് വയല്‍ക്കിളികള്‍ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ആലോചിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സൂചന. എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാളെ കീഴാറ്റൂരിലെത്തി സമരക്കാരെ കാണുന്നത്. കീഴാറ്റൂരിലെ സമരത്തെ അനുകൂലിക്കാത്ത നിലപാടായിരുന്നു സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ആദ്യം സ്വീകരിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here