തിരുവനന്തപുരത്ത് കാറില്‍ കടത്തിയ മയക്കുമരുന്ന് പിടിച്ചു

തിരുവനന്തപുരം കരിമഠം ഭാഗത്തുനിന്നും ആൾട്ടോ കാറിൽ കടത്തിയ 495ഗ്രാം എഫഡ്രിൻ എന്ന മയക്കുമരുന്നും 100 നൈട്രോസൺ ടാബ്ലെറ്റും പിടികൂടി.തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറും സംഘവുമാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. തമിഴ്നാട് തോവാള സ്വദേശികളായ വസന്തകുമാർ, കണ്ണദാസൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോൺട്രോൾഡ് സബ്സ്റ്റൻസ് ഇനത്തിൽ പെട്ട എഫഡ്രിൻ കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. തിരുവനന്തപുരം ജില്ലയിൽ പൂവിന്റെ കച്ചവടത്തിന് വരുന്ന കണ്ണദാസൻ ആ പരിചയത്തിലാണ് മയക്കുമരുന്ന് എത്തിച്ചത്. വസന്തകുമാർ ട്രിച്ചിയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയത്. റെയ്‌ഡിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അനികുമാറിനൊപ്പം എക്‌സൈസ് ഇൻസ്‌പെക്ടർ സി കെ അനിൽകുമാർ, പ്രിവന്റിവ് ഓഫിസർമാരായ രാജൻ, ദീപുക്കുട്ടൻ, അനിൽകുമാർ സിവിൽ എക്‌സൈസ് ഓഫിസർമാരായ ശിവൻ, കൃഷ്ണപ്രസാദ്, ബിനുരാജ്, മണികണ്ഠൻ, അരുൺകുമാർ, ഡ്രൈവർ സുധീർകുമാർ എന്നിവർ പങ്കെടുത്തു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here