‘പോപ്പിന് മദ്യം കുടിക്കാമെങ്കില്‍’…; സഭയെ പരിഹസിച്ച് എന്‍.എസ്. മാധവന്റെ ട്വീറ്റ്

‘വിരമിച്ച മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന് മദ്യം കുടിക്കാമെങ്കില്‍ എന്തുകൊണ്ട് സഭയിലെ കുഞ്ഞാടുകള്‍ക്ക് മദ്യം കുടിക്കാന്‍ പറ്റില്ല?’ കത്തോലിക്കസഭയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍. സുപ്രീം കോടതി വിധിയനുസരിച്ച് സംസ്ഥനത്ത് പൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചതിനെതിരെ പ്രതിഷേധവുമായി കത്തോലിക്കസഭ രംഗത്തെത്തിയതിനു പിന്നാലെയാണ് എന്‍.എസ്. മാധവന്റെ ട്വീറ്റ്. 2017ല്‍ ഏപ്രില്‍ 17ന് ബെനഡിക്ട് പതിനാറാമന്‍ തന്റെ 90-ാം പിറന്നാള്‍ ദിനത്തില്‍ ബീര്‍ കഴിക്കുന്ന ചിത്രം പങ്കുവെച്ചാണ് എന്‍.എസ്. മാധവന്റെ ട്വീറ്റ്. അടച്ച ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെസിബിസിയുടെ നേതൃത്വത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടത്തുമെന്നും ബാറുകള്‍ തുറക്കുന്നത് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ തളര്‍ത്തുമെന്നും കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ അംഗങ്ങളായ മെത്രാന്‍മാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘വത്തിക്കാനിലെ (പഴയ) പോപ്പ് ബെനഡിക്റ്റിനാകാം, പക്ഷേ ചെങ്ങന്നൂരില്‍ പാവം പത്രോസിന് മേലാ…’ എന്നാണ് ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്.
വത്തിക്കാനിൽ (പഴയ) പോപ്പ് ബെനഡിക്റ്റിനാകാം, പക്ഷേ ചെങ്ങനൂരിൽ പാവം പത്രോസിന് മേലാ. pic.twitter.com/FyVgna9ec4
— N.S. Madhavan (@NSMlive) March 20, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here