ഗായകന് ഷാനവാസ് പൂജപ്പുര അന്തരിച്ചു

ഗാനമേള അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവഗായകന് പൂജപ്പുര മുടവന്മുകള് സ്വദേശി ഷാനവാസ് പൂജപ്പുര മരിച്ചു. ഈ മാസം 14ന് ശാര്‍ക്കര അമ്പലത്തില്‍ ഗാനമേള അവതരിപ്പിക്കുന്നതിനിടെയായിരുന്നു ഷാനവാസ് കുഴഞ്ഞു വീണത്. രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. തലയില്‍ രക്തം കട്ടപിടിച്ചതാണ് മരണകാരണം. വേദിയില്‍ കുഴഞ്ഞുവീണ ഉടനെ ചിറയിന്‍കീഴിലെ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തിയശേഷം ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.
തിരുവനന്തപുരം സൂര്യകല, ഒനീഡ തുടങ്ങിയ ട്രൂപ്പുകളിലൂടെ ഗാനമേള രംഗത്ത് ചുവടുവച്ച ഷാനവാസ് കുറച്ചുനാളായി മരുതംകുഴിയിലെ സപ്തസ്വര എന്ന ട്രൂപ്പിലെ സജീവപ്രവര്‍ത്തകനായിരുന്നു. മിമിക്രിയിലൂടെ ഗാനമേള വേദികളിലെത്തിയ ഷാനവാസ് 10 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഷംല. മക്കള്‍: നസ്രിയ, നിയ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here