ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം; കൊല്ലം അമൃത കോളേജ് അടച്ചു

ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവം വിവാദമായതിനേത്തുടർന്ന് കൊല്ലം അമൃത എൻജിനിയറിംഗ് കോളജ് അനശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാർ‌ഥികൾ ഇന്ന് തന്നെ ഹോസ്റ്റൽ ഒഴിയണമെന്നും മാനേജ്മെന്‍റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയതിനേത്തുടർന്ന് കോളജ് കാമ്പസ് വിദ്യാര്‍ഥികള്‍ ഉപരോധിച്ചിരുന്നു. എന്നാല്‍, മാനേജ്‌മെന്റ് ഇതുവരെ സംഭവത്തില്‍ നിലപാട് വ്യക്തമാക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top