ഫേസ്ബുക്കിനെതിരെ അന്വേഷണം

facebook to introduce snooze button soon new feature introduced in facebook facebook changes algorithm

ഉപഭോക്താക്കളുടെ വിവരം ചോർത്തിയെന്ന പരാതിയിൽ ഫേസ്ബുക്കിനെതിരെയും അന്വേഷണം. അമേരിക്കൻ സ്വതന്ത്ര ഏജൻസിയായ ഫെഡറൽ ട്രേഡ് കമ്മീഷനാണ് അന്വേഷണം നടത്തുന്നത്. അമേരിക്കയിലെ പൊളിറ്റിക്കൽ കൺസൽട്ടൻസിയായ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് ഉപഭേക്താക്കളുടെ വിവരം കൈമാറി എന്ന പരാതിയാണ് കമ്മീഷൻ അന്വേഷിക്കുക.

ലക്ഷകണക്കിന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്ക് രാഷ്ട്രീയ കൺസൽട്ടൻസിയായ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് ചോർത്തികൊടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാഷ്ട്രീയ വിശകലന കൺസൽട്ടൻസിയായ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് എങ്ങിനെയാണ് വിവരങ്ങൾ ലഭിച്ചതെന്ന വിഷയത്തിൽ ഫേസ്ബുക്ക് അധികൃതർക്ക് കത്തയക്കുമെന്ന് ഫെഡറൽ ട്രേഡ് കമ്മീഷൻ അധികൃതർ വ്യക്തമാക്കി. 2011 ലെ സ്വകാര്യത സംബന്ധിച്ച നിയമം ഫേസ്ബുക്ക് ലംഘിച്ചിട്ടുണ്ടോ എന്നാവും കമ്മീഷൻ പരിശോധിക്കുക. നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ ഒരോ ദിവസത്തെ ലംഘനത്തിനും 40000 ഡോളർ ഫേസ്ബുക്ക് പിഴ അടയ്‌ക്കേണ്ടി വരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top