ഇതരസംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ച സംഭവം; രണ്ടു ജീവനക്കാർ അറസ്റ്റിൽ

accident

പാലക്കാട് മണ്ണാർക്കാട് ഉറങ്ങിക്കിടക്കുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർ അറസ്റ്റിൽ. ബസ് ജീവനക്കാരായ അനീഷ്, ജോയ് ആന്റോ എന്നി വരെയാണ് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച മണ്ണാർക്കാട് ഇതര സംസ്ഥാന തൊഴിലാളികൾക്കുമേൽ ബസ്സ് കയറി ഛത്തീസ്ഗഡ് സ്വദേശികളായ ബലിറാം, സുരേഷ്‌കുമാർ എന്നിവർ മരിച്ച സംഭവത്തിലാണ് ബസ്സ്ജീവനക്കാരായ അറസ്റ്റ് ചെയ്തത്. അപടമുണ്ടാക്കിയ സെന്റ് സേവ്യർ ബസ്സിലെ ഡ്രൈവറായ തൃശൂർ മുളയം സ്വദേശി ജോയ് ആന്റോ , പാലക്കാട് തെങ്കര സ്വദേശി അനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

അപകടത്തിൽ പെട്ടവർ നിലവിളിച്ചിട്ടും രക്ഷപ്പെടുത്താൻ ശ്രമിക്കാതെ ബസ്സ് നിർത്താതെ പോയതായി ആരോപണമുയർന്നിരുന്നു. തൊട്ടടുത്ത കടയിലെ സിസിടിവിയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top