Advertisement

പ്രിയങ്ക നായരുടെ ഫോട്ടോ ഷൂട്ട് വൈറല്‍

March 22, 2018
0 minutes Read

മലയാളി താരം പ്രിയങ്ക നായരുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമാ ലോകത്ത് സജീവമാകുകയാണ്.  മലയാളത്തിൽ സുഖമാണോ ദാവിദേ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. തിയോർക്ക് അഞ്ചല്‍ എന്നാണ് താരം തമിഴില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര്.  എംജിആറിന്റെ കൊച്ചുമകനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് വലിയ സ്വീകരണമാണ് തമിഴ്നാട്ടില്‍ ലഭിച്ചത്.

ടിവി ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രിയങ്കയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.. വിവാഹത്തിന് ശേഷമാണ് നടി സിനിമാ ലോകത്ത് നിന്ന് ഇടവേളയെടുത്തത്. 2012ലായിരുന്നു വിവാഹം. ചിദംബരം സ്വദേശിയായ  ലോറന്‍സ് റാമിനെയാണ് പ്രീയങ്ക വിവാഹം കഴിച്ചത്. ആറ്റുകാല്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം.തമിഴ്സിനിമയിലെ സഹസംവിധായകനായിരുന്നു ലോറന്‍സ്.2015ല്‍  ഈ ബന്ധം പ്രിയങ്ക അടുത്തിടെ വേര്‍പ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് താരം വീണ്ടും സിനിയില്‍ സജീവമാകുന്നത്. മൂന്ന് വര്‍ഷത്തെ ദാമ്പത്തിന് ശേഷമാണ് ഇരുവരും വിവാഹമോചിതരായത്. ഈ ബന്ധത്തില്‍ പ്രിയങ്കയ്ക്ക് ഒരു മകനുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top