ഗർഭഛിദ്ര മരുന്നുകളുടെ ലഭ്യത ഓൺലൈനിൽ വ്യാപകം; എഫ്.ഡി.എ. നടപടിക്കൊരുങ്ങുന്നു

ഗർഭഛിദ്ര മരുന്നുകൾ ഓൺലൈനിൽ വ്യാപകം. ഗർഭം അലസിപ്പിക്കാനുള്ള മൈഫിപ്രിസ്റ്റോൺ, മിസോപ്രസോൾ ഗുളികകൾ അടങ്ങിയ കിറ്റുകൾ നെറ്റ് ഫാർമസി വഴി വിൽക്കുന്നെന്നു പരാതി വന്നതോടെയാണ് കേന്ദ്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ) നടപടിക്കൊരുങ്ങുന്നു.
ഗൈനക്കോളജിസ്റ്റ് മാത്രം കുറിക്കേണ്ടതും നിയമം പാലിച്ചുമാത്രം വിൽക്കേണ്ടതുമായ മരുന്നുകളാണ് ഓൺ ലൈനിലൂടെ വ്യാപകമായി വിറ്റഴിക്കുന്നത്. ലൈംഗികാവയവങ്ങൾക്കുള്ളിൽ ഉപയോഗിക്കുന്ന ഇത്തരം മരുന്നുകളുടെ ദുരുപയോഗം നിരവധി പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലേക്കും ഇവ വൻതോതിൽ എത്തുന്നതായാണ് ഈ രംഗത്തുള്ളവർ നൽകുന്ന വിവരം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here