വിവാഹത്തലേന്ന് പിതാവ് മകളെ കുത്തിക്കൊന്നു

വിവാഹത്തലേന്ന് പിതാവ് മകളെ കുത്തിക്കൊന്നു. അരീക്കോടാണ് സംഭവം. പുവ്വത്തിക്കണ്ടി ചാലത്തിങ്ങൽ രാജനാണ് മകൾ ആതിരയെയാണ് കുത്തിക്കൊന്നത്. മകളുടെ പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
മകൾ പിന്നോക്ക ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ചതിൻറെ ദേഷ്യത്തിലാണ് അച്ഛൻ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആതിര കൊയിലാണ്ടിയിലെ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇയാൾ സൈനികനാണ്. ഇരുവരും നാളെ വിവാഹിതരാവാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. അച്ഛൻറെ പൂർണ്ണ സമ്മതം വിവാഹത്തിനുണ്ടായിരുന്നില്ല.
സംഭവവുമായി ബന്ധപ്പെട്ട് ആതിരയുടെ അച്ഛൻ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മുക്കം കെഎംസിടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here