കെ.എസ്.ആർ.ടി.സിയുടെ സംസ്ഥാനത്തെ ആദ്യ സി.എൻ.ജി ബസ് നിരത്തിലിറങ്ങി

കെ.എസ്.ആർ.ടി.സിയുടെ സംസ്ഥാനത്തെ ആദ്യ സി.എൻ.ജി. (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) ബസ് നിരത്തിലിറങ്ങി. രാവിലെ ആറരയ്ക്ക് ആലുവയിൽ നിന്ന് തുടങ്ങുന്ന സർവീസ് വൈകീട്ട് അഞ്ചരയ്ക്ക് ആലുവയിൽ തന്നെ അവസാനിപ്പിക്കും.
കുറഞ്ഞ നിരക്കിൽ ഉയർന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്ന സി.എൻ.ജി. വാഹനങ്ങളിൽ ഉപയോഗിക്കുന്നതിലൂടെ അന്തരീക്ഷ മലീനികരണവും ഇന്ധന ചിലവും നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ. കടക്കെണിയിൽ കിടക്കുന്ന കെ എസ് ആർ ടി സിക്ക് ഇതു പുത്തൻ പ്രതീക്ഷയാണ് നൽകുന്നത് 48 സീറ്റുകളാണ് ബസിൽ ഉള്ളത്.
ഇടപ്പള്ളി, കലൂർ, ജെട്ടി വഴി വൈറ്റില-വൈറ്റില സർക്കുലർ സർവീസും സി.എൻ.ജി. ബസ് നടത്തും. ദിവസം 178 കിലോമീറ്റർ സഞ്ചരിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here