ആരാണ് മിടുക്കന്‍; മെസിയോ മറഡോണയോ: വെളിപ്പെടുത്തലുമായി ബാറ്റിസ്റ്റ്യൂട്ട

മെസിയാണോ മറഡോണയാണോ മിടുക്കനെന്ന് ചോദിച്ചാല്‍ അര്‍ജന്റീനയുടെ ആരാധകര്‍ പോലും കണ്‍ഫ്യൂഷനിലാകും. അങ്ങനെയിരിക്കുമ്പോഴാണ്, രണ്ട് താരങ്ങളെയും താരതമ്യം ചെയ്ത് മറ്റൊരു അര്‍ജന്റീനിയന്‍ ഇതിഹാസം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട രംഗത്തെത്തിയിരിക്കുന്നത്. മെസിയേക്കാള്‍ മികച്ച താരം മറഡോണയെന്നാണ് ബാറ്റിസ്റ്റ്യൂട്ടയുടെ അഭിപ്രായം. രണ്ട് പേരും മികച്ച താരങ്ങളാണെങ്കിലും ഇതിഹാസ താരമെന്ന ലേബല്‍ മറഡോണയ്ക്ക് സ്വന്തമാണ്. മറഡോണയുടെ പ്രശസ്തി മെസിക്ക് ഇല്ലെന്നും ബാറ്റിസ്റ്റ്യൂട്ട തുറന്നുപറഞ്ഞു. മറഡോണയെ വെറും ഒരു ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന നിലയില്‍ ഒതുക്കി നിര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം രാജ്യത്തെ മറ്റ് പല കാര്യങ്ങളിലും പ്രതിനിധാനം ചെയ്യുന്നതിനാലാണ് ഇതിഹാസമാകുന്നതെന്നും ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു. എന്നാല്‍, മെസിയുടെ പ്രതിഭ വിസിമയിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here