ഐഎസ് കേസ്; പ്രതി യാസ്മിൻ മുഹമ്മദിന് ഏഴ് വർഷം കഠിന തടവ്

yasmin mohammed

ഐഎസ് കേസ് പ്രതി യാസ്മിൻ മുഹമ്മദിന് ഏഴ് വർഷം കഠിന തടവ്.ബീഹാർ സ്വദേശിനിയാണ് യാസ്മിൻ. കേരളത്തിൽ രജിസ്റ്റർ ചെയ്ത ഐഎസ് കേസില്ഡ ആദ് വിധിയാണ് ഇത്. കാസർകോട് നിന്ന് അഫ്ഗാനിലേക്ക് 15 പേരെ കടത്തിയെന്നായിരുന്നു കേസ്.

എൻ.ഐ.എ. 2016ലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേരളാ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻ.ഐ.എ. ഏറ്റെടുക്കുകയായിരുന്നു. യാസ്മിൻ മകനോടൊപ്പം അഫ്ഗാനിസ്താനിലേക്ക് കടക്കാൻ ഒരുങ്ങുമ്പോൾ 2016 ജൂലായ് 30നാണ് ഡൽഹി വിമാനത്താവളത്തിൽ പോലീസിന്റെ പിടിയിലാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top