Advertisement

ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെടണം; യെച്ചൂരി

March 24, 2018
0 minutes Read
Seetharam Yechoori

തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തുനിയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് സിപിഐ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു സീതാറാം യെച്ചൂരി ഇക്കാര്യം പറഞ്ഞത്. ഫാസിസത്തെ തോല്‍പ്പിക്കാന്‍ ഇടത് ശക്തികള്‍ ഒന്നിച്ച് നില്‍ക്കണം. ഇടത് അനുകൂലികള്‍ ബിജെപിക്കെതിരെ അണിനിരക്കണം. ഒപ്പം, ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വരണം. ബിജെപിയെ നേരിടാന്‍ നേതാക്കളല്ല, മറിച്ച് നയങ്ങളാണ് വേണ്ടതെന്നും യെച്ചൂരി ആവര്‍ത്തിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top