ആധാർ വിവരങ്ങൾ ചോരുന്നുവെന്ന് വെളിപ്പെടുത്തൽ

ആധാർ വിവരങ്ങൾ ചോരുന്നുവെന്ന് റിപ്പോർട്ട്. ലോകാവസാനം വരെ ആധാർ വിവരങ്ങൾ ചോരില്ലെന്ന് അധികൃതർ പറഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ആധാർ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം ആർക്കും ആധാറിലെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുക്കാമെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുരക്ഷാ വിദഗ്ധനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയുടെ സിസ്റ്റത്തിലുണ്ടായിരിക്കുന്ന സുരക്ഷാ വീഴ്ചയെ തുടർന്ന് ആധാർ ഉടമകളുടെ പേര്, 12 അക്ക യുണീക്ക് ഐഡി നമ്പറുക
കൾ, ബാങ്ക് വിവരങ്ങൾ തുടങ്ങിയവ മറ്റൊരാൾക്ക് കണ്ടെത്താൻ എളുപ്പമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
2048 എൻക്രിപ്ഷൻ കീ ഉപയോഗിച്ചാണ് ആധാർ സൂക്ഷിച്ചിരിക്കുന്നതെന്നും പ്രപഞ്ചം നിലനിൽക്കുന്നിടത്തോളം ഇവ തകർത്ത് ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുക അസാധ്യമെന്നും യുഐഡിഎഐ സുപ്രീംകോടതിയിൽ പവർപോയിന്റ് പ്രസന്റേഷനിൽ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here