മോദി ആപ്പ്; രാഹുലിന് മറുപടി നല്കി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു മറുപടിയുമായി ബിജെപി. രാഹുലിന്റെ ആരോപണം കേംബ്രിജ് അനലറ്റിക്ക വഴി രാഹുൽ വിവരങ്ങൾ ചോർത്തിയെന്ന് ആരോപണത്തെ നേരിടാനാണ്. സാങ്കേതിക വിദ്യയെക്കുറിച്ച് രാഹുലിന് ഒന്നുമറിയില്ലെന്ന് ഇപ്പോൾ വ്യക്തമായെന്നും ഗൂഗിളിലെപ്പോലെ മോദി ആപ്പിലും വിവരങ്ങൾ വിശകലനം ചെയ്യാൻ മാത്രമാണ് മൂന്നാം കക്ഷികളെ ഏൽപ്പിച്ചിട്ടുള്ളതെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു.
നരേന്ദ്ര മോദിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ നരേന്ദ്ര മോദി ആപ്പ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ മറ്റൊരു കമ്പനിയ്ക്ക് കൈമാറുന്നുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മോദിയെ പരിഹസിച്ച് രാഹുൽ രംഗത്തെത്തിയത്. “ഞാൻ നരേന്ദ്രമോദി എന്റെ ആപ്പിൽ കയറിയാൽ നിങ്ങളുടെ എല്ലാ വിവരങ്ങളും, അമേരിക്കയിലെ സുഹൃത്തുക്കൾക്ക് ഞാൻ കൈമാറും’ എന്നാണ് മോദിയെ പരിഹസിച്ചുള്ള രാഹുലിന്റെ ട്വീറ്റ് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here