ആംബുലന്‍സില്‍ തലകീഴായി കിടത്തിയ രോഗി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗിയെ ആംബുലന്‍സില്‍ തലകീഴായി കിടത്തിയ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. തൃശൂരിലാണ് സംഭവം നടന്നത്. ഡ്രൈവര്‍ തലകീഴായി കിടത്തിയ രോഗി മരണപ്പെട്ട സാഹചര്യത്തിലാണ് കേസ് കൂടുതല്‍ ഗൗരവമായി പരിഗണിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആംബുലന്‍സ് ഡ്രൈവറായ പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ആംബുലൻസിൽ മലമൂത്ര വിസർജനം നടത്തിയതിന്റെ പേരിൽ രോഗിയെ സ്ട്രെച്ചറിൽ തലകീഴായി കിടത്തുകയായിരുന്നു. പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജിലെത്തിച്ച അനിൽ കുമാറിനുനേരെയായിരന്നു ഡ്രൈവറുടെ ക്രൂരത. അനിൽ ശനിയാഴ്ച പുലർച്ചെ മരിച്ചിരുന്നു. അത്യാഹിത വിഭാഗത്തിന് മുന്നിൽ ആംബുലൻസ് നിറുത്തിയപ്പോൾ ജീവനക്കാർ ആരും സഹായത്തിന് എത്തിയിരുന്നില്ല. അനിലിനെ തലകീഴായി കിടത്തിയിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം കൂടുതല്‍ വിവാദമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here