കീഴാറ്റൂര്‍ സമരത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ്

കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരായി വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയേക്കും. അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടിയുടെ വ്യക്തമായ നിലപാട് അറിയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പറഞ്ഞു. എന്നാല്‍, അനുകൂലമായോ പ്രതികൂലമായോ ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കുന്നില്ലെന്നും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ സമരക്കാര്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. വിവാദങ്ങളുടെ പേരില്‍ വികസനം തടയരുതെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞിരുന്നു. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഈ വിഷയത്തില്‍ രണ്ട് തട്ടുകളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കീഴാറ്റൂര്‍ വിഷയം യുഡിഎഫ് മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here