കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ആധിപത്യമെന്ന് ബിജെപി സര്‍വേ റിപ്പോര്‍ട്ടുകള്‍

Congress Karnataka

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് വ്യക്തിമായ മുന്നേറ്റം നടത്താന്‍ കഴിയുമെന്നും ഭരണപക്ഷമായ കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്നും സര്‍വേ റിപ്പോര്‍ട്ടുകള്‍. ബിജെപി നടത്തിയ ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട് ഡെക്കാണ്‍ ക്രോണിക്കിളാണ് പുറത്തുവിട്ടിരിക്കുന്നത്. 224 അംഗ സഭയില്‍ 100 സീറ്റില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നേടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ സര്‍വേ റിപ്പോര്‍ട്ട് കണക്കിലെടുത്ത് പോരായ്മകളെ തിരുത്തി മുന്നേറാനാണ് ബിജെപി നേതൃത്വം തയ്യാറെടുക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top