ഫേസ്ബുക്ക് ഓഹരി വിലയിൽ വൻ ഇടിവ്

Facebook share price brutally torpedoed

ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനി നേട്ടമുണ്ടാക്കിയതായുള്ള വാർത്തകൾ പുറത്തുവന്നതോടെ ഫെയ്‌സ്ബുക്കിന്റെ ാേഹരി വില വൻതോതിൽ ഇടിഞ്ഞു. ഇതോടെ, അതിന്റെ മേധാവി മാർക്ക് സക്കർബർഗിന്റെ സമ്പത്തിൽ ഒരാഴ്ചകൊണ്ട് 1,030 കോടി ഡോളറിന്റെ (67,000 കോടി രൂപ) ഇടിവുണ്ടായി.

ഫെയ്‌സ്ബുക്കിന്റെ ഓഹരി വില 14 ശതമാനമാണ് കൂപ്പുകുത്തിയത്. ഇതാണ് സക്കർബർഗിന്റെ ആസ്തിമൂല്യം ഇടിയാൻ കാരണം. ഫെയ്‌സ്ബുക്കിൽ 17 ശതമാനം ഓഹരി പങ്കാളിത്തമാണ് 33കാരനായ സക്കർബർഗിന് നിലവിലുള്ളത്. തട്ടിപ്പിന്റെ വാർത്തകൾ പുറത്തുവന്നതോടെ ബ്ലൂംബെർഗ് സമ്പന്നപ്പട്ടികയിൽ അദ്ദേഹം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top