ഫേസ്ബുക്ക് മാത്രമല്ല നരേന്ദ്ര മോദി ആപ്പും ജനങ്ങളുടെ വിവരങ്ങൾ ചോർത്തുന്നു

ഫേസ്ബുക്കിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ മൊബൈൽ ആപ്ലിക്കേഷനായ ‘നരേന്ദ്ര മോദി ആപ്പ്’ ഉയഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നുവെന്ന് റിപ്പോർട്ട്. ഫ്രഞ്ച് സുരക്ഷാ ഗവേഷകൻ എല്ലിയട്ട് അൽഡേഴ്സണാണ് ഇക്കാര്യം പുറത്ത് വിട്ടത്. ട്വിറ്ററിലൂടെയായിരുന്നു വെളിപ്പെടുത്തൽ.
വിവരങ്ങൾ അനുമതിയില്ലാതെ അമേരിക്കൻ കമ്പനിയായ ക്ലെവർടാപ്പിന് ചോർത്തി നൽകുന്നുവെന്നാണ് റിപ്പോർട്ട്. ഫ്രഞ്ച് സുരക്ഷാ ഗവേഷകൻ എല്ലിയോട്ട് അൽഡേഴ്സണാണ് ഇക്കാര്യം പുറത്ത് വിട്ടത്.
When you create a profile in the official @narendramodi #Android app, all your device info (OS, network type, Carrier …) and personal data (email, photo, gender, name, …) are send without your consent to a third-party domain called https://t.co/N3zA3QeNZO. pic.twitter.com/Vey3OP6hcf
— Elliot Alderson (@fs0c131y) March 23, 2018
നരേന്ദ്ര മോഡി ആപ്പിൽ പ്രൊഫൈൽ നിർമ്മിക്കുന്ന വ്യക്തിയുടെ വ്യക്തി വിവരങ്ങൾ, ഉപയോഗിക്കുന്ന ഡിവൈസിനെ കുറിച്ചുള്ള വിവരങ്ങൾ എന്നിവ അമേരിക്കൻ കമ്പനിയായ ക്ലെവർ ടാപ്പിന്റെ ഉടമസ്ഥതയിലുള്ള in.wzrkt.com. എന്ന ഡൊമൈനിലേക്ക് കൈമാറുന്നുണ്ടെന്നാണ് അൽഡേഴ്‌സന്റെ വെളിപ്പെടുത്തൽ. ചോർത്തപ്പെട്ട ഡിവൈസ് വിവരങ്ങളിൽ ഒപ്പറേറ്റിങ് സോഫ്റ്റ്‌വെയർ, നെറ്റ്‌വർക്ക് ടൈപ്പ്, ആരാണ് സേവനദാതാവ് എന്നിവയും വ്യക്തി വിവരങ്ങളിൽ ഇ-മെയിൽ അഡ്രസ്, ഫോട്ടോ, ലിംഗം, പേര് തുടങ്ങിയ വ്യക്തിവിവരങ്ങളുമാണ് ക്ലെവർ ടാപ്പിന് കൈമാറിക്കൊണ്ടിരിക്കുന്നതെന്ന് ആൻഡേഴ്സൺ പറയുന്നു.
Narendra Modi Android app sharing personal info of users
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here