പോലീസില്‍ കുടുങ്ങി നിയമസഭ; പ്രതിപക്ഷം ഇറങ്ങിപോയി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറിയ പോലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സംസ്ഥാന ക്രമസമാധാന നില താറുമാറായെന്നും ആഭ്യന്തര വകുപ്പ് പരാജയമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പ്രസംഗിച്ചു. എന്നാല്‍, സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്നും ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെ പഴിക്കരുതെന്നും മന്ത്രി എ.കെ. ബാലന്‍ സഭയില്‍ മറുപടി നല്‍കി. ആഭ്യന്തര വകുപ്പ് കൈക്കാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലായിരുന്നു മന്ത്രി എ.കെ. ബാലന്റെ പ്രതികരണം. മന്ത്രി മറുപടി നല്‍കിയതോടെ അടിയന്തര പ്രമേയം അനുവദിക്കേണ്ടതില്ലെന്ന് സ്പീക്കര്‍ തീരുമാനമെടുത്തു. അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here