കീഴാറ്റൂര്‍ ബൈപ്പാസ്; മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരം കൂടുതല്‍ രൂക്ഷമാകുമ്പോള്‍ പ്രശ്‌നപരിഹാരത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. കീഴാറ്റൂരില്‍ മേല്‍പ്പാലം നിര്‍മ്മിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അലൈന്‍മെന്റ് മാറ്റത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാനാകും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ബുധാനാഴ്ച മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോകുന്നതിനാല്‍ അന്നു തന്നെയായിരിക്കും ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here