ഇലക്ഷന്‍ കമ്മീഷനേക്കാള്‍ വേഗത്തില്‍ കര്‍ണാടക തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് ബിജെപി ഐടി സെല്‍!!!

കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിച്ച് ബിജെപിയുടെ ഐടി സെല്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം ആരംഭിക്കും മുന്‍പ് തന്നെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചത് വന്‍ വിവാദമായി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത് വാര്‍ത്തസമ്മേളനത്തില്‍ രാവിലെ 11.30നാണ്. എന്നാല്‍, തിരഞ്ഞെടുപ്പ് തിയ്യതി മെയ് 12 നായിരിക്കുമെന്ന് ബിജെപി ഐടി സെല്‍ മേധാവി 11 മണിക്ക് തന്നെ ട്വീറ്റ് ചെയ്തു. ഇതേ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് കളങ്കം വരുത്തുന്ന തരത്തിലുള്ള നീക്കമാണ് ബിജെപി നടത്തിയിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here