Advertisement

കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ചു; കോണ്‍ഗ്രസിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍

March 27, 2018
0 minutes Read
Cambridge

ഫേസ്ബുക്കിലൂടെ ഇന്ത്യയിലെ ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസ് പാര്‍ട്ടിയുമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കേംബ്രിഡ്ജ് അനലിറ്റിക്കയിലെ മുന്‍ ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസ് വെട്ടിലായിരിക്കുകയാണ്. അനലിറ്റിക്കയിലെ മുന്‍ ഉദ്യോഗസ്ഥന്‍ ക്രിസ്റ്റഫര്‍ വെയിലാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി സഹകരിച്ച് കോണ്‍ഗ്രസ് ഇന്ത്യയിലെ ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ബിജെപി തന്നെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എത്ര പേരുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് ചോര്‍ത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു.

ഫെയ്‌സ്ബുക്കിലെ വ്യക്തിഗത വിവരങ്ങൾ ചോർത്തി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിൽ വിവാദത്തിലായ ബ്രിട്ടീഷ് കമ്പനി കേംബ്രിജ് അനലിറ്റക്കയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചിരുന്നു. വിവരങ്ങൾ ശേഖരിച്ചതെങ്ങനെയെന്നും ആരുടെയൊക്കെ വിവിരങ്ങളാണ് ശേഖരിച്ചതെന്നും വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. മാർച്ച് 31ന് മുമ്പായി നോട്ടീസിന് മറുപടി നൽകണമെന്നാണ് കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top