Advertisement

സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ ഇനി നിന്നുകൊണ്ട് യാത്ര ചെയ്യാന്‍ കഴിയില്ല; വിലക്കുമായി ഹെക്കോടതി

March 27, 2018
0 minutes Read
KSRTC Bus

കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ലാസ്സ് ബസുകളിലും സൂപ്പര്‍ഫാസ്റ്റിലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. സീറ്റുകള്‍ക്കനുസരിച്ച് മാത്രമേ ഇനി ഈ ബസുകളില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാവൂ എന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ആന്റെണി ഡൊമനിക്ക് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ എന്ന പാല ആസ്ഥാനമായുള്ള സംഘടനയാണ് മോട്ടോര്‍ വാഹനചട്ടം 67(2) പ്രകാരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് അടക്കമുള്ള ലക്ഷ്വറി ബസുകളില്‍  ഇരിപ്പിടങ്ങളുടെ എണ്ണത്തിനനുസരിച്ച് മാത്രമേ ആളുകളെ കയറ്റാവൂ എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top