ജഡ്ജിമാരുടെ ബന്ധുനിയമനം; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ജഡ്ജി നിയമനത്തിന് ജഡ്ജിമാരുടെ ബന്ധുക്കളെ ശുപാർശ ചെയ്തുവെന്ന് ആരോപിച്ചുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കേസ് നമ്പർ ചെയ്തിട്ടില്ലെന്നും അപാകതകൾ ഉണ്ടന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇന്നത്തേക്ക് മാറ്റിയത്.
ജഡ്ജി നിയമനത്തിന് കൊളീജിയം ശുപാർശ ചെയ്ത 5 അഭിഭാഷകർക്ക് വേണ്ടത്ര യോഗ്യതയില്ലന്നും ഹൈക്കോടതിയിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാരുടെ ബന്ധുക്കളോ, അവരുമായി അടുത്ത ബന്ധമുള്ളവരോ ആണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. നിയമനം റദ്ദാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.
നേരത്തെ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയം ശുപാർശ ചെയ്ത അഭിഭാഷകരേക്കുറിച്ച് ഇന്റലിജൻസ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി കൊളീജിയത്തിന്റെ ശുപാർശ സുപ്രീം കോടതി കൊളീജിയത്തിനു ലഭിച്ചതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐബിയുടെ റിപ്പോർട്ട് തേടിയത് .
കൊളീജിയം 7 അഭിഭാഷകരെയാണ് ശുപാർശ ചെയ്തത് . ഇവരിൽ വിജു എബ്രഹാം , ജോർജ് വറുഗീസ്, വി ജി അരുൺ ,പി ഗോപാൽ ,എസ് രമേഷ് എന്നിവർക്കെതിരെയാണ് ബന്ധു ആരോപണം ഉയർന്നിട്ടുള്ളത് . എൻ.നഗരേഷ് .പി വികുഞ്ഞികൃഷ്ണൻ എന്നിവരാണ് പട്ടികയിലെ മറ്റു രണ്ടു പേർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here