Advertisement

സന്തോഷ് ട്രോഫി; ബംഗാളിനെയും മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കേരളം സെമിയിലേക്ക്

March 27, 2018
0 minutes Read
keralaa

നേരത്തേ സെമി ഉറപ്പിച്ച കേരളം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും വിജയക്കൊടി പാറിച്ചു. പശ്ചിമ ബംഗാളിനെ പരാജയപ്പെടുത്തി തുടര്‍ച്ചയായ നാലാം വിജയത്തോടെയാണ് കേരളത്തിന്റെ സെമി പ്രവേശനം. ഒരു ഗോളിന്റെ ലീഡ് സ്വന്തമാക്കിയാണ് കേരളം ബംഗാളിനെ മുട്ടുകുത്തിച്ചത്. സമനിലയിലേക്ക് നീങ്ങിയ മത്സരത്തില്‍ അവസാന മിനിറ്റിലെ കെ.പി. രാഹുലിന്റെ ഗോള്‍ നേട്ടമാണ് കേരളത്തെ വിജയത്തിലെത്തിച്ചത്. 12 പോയിന്റ് നേടിയ കേരളം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തും 3 വിജയങ്ങളിലൂടെ 9 പോയിന്റുമായി ബംഗാള്‍ രണ്ടാം സ്ഥാനത്തുമാണ്. ബംഗാളും സെമി ഉറപ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top