Advertisement

‘സിനിമാ കോണ്‍ക്ലേവിലെ അടൂരിന്റെ പ്രസ്താവന സാമൂഹ്യ കാഴ്ചപ്പാടിന് നിരക്കാത്തത്’; ബിനോയ് വിശ്വം

8 hours ago
2 minutes Read
adoor

സിനിമാ കോണ്‍ക്ലേവിലെ അടൂരിന്റെ പ്രസ്താവന സാമൂഹ്യ കാഴ്ചപ്പാടിന് നിരക്കാത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോകത്തിന്റെ കണ്ണിലേക്ക് മലയാള സിനിമയെ കൈപിടിച്ച് നടത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ജനങ്ങളുടെയും ആദരവിന് പാത്രമായ പ്രതിഭാശാലിയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം അങ്ങനെയുള്ള ഒരാളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കപ്പെടാത്ത നിലപാടാണ് സിനിമാ കോണ്‍ക്ലേവിലും തുടര്‍ന്നുള്ള ചര്‍ച്ചകളിലും കൈക്കൊണ്ടത് എന്ന് അഭിപ്രായപ്പെട്ടു.

പണക്കൊഴുപ്പും പുരുഷാധിപത്യവും പിടി മുറുക്കിയ ചലച്ചിത്ര മേഖലയില്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കും ഇടം കണ്ടെത്താനുള്ള നയത്തിന്റെ ഭാഗമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. അതിനൊപ്പം നില്‍ക്കാനുള്ള ചരിത്രബോധവും ഹൃദയ വിശാലതയുമാണ് അടൂരിനെപ്പോലുള്ളവരില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത്. ദളിതരും സ്ത്രീകളും പുതിയ അവകാശ ബോധവുമായി മുന്നോട്ടു വരുമ്പോള്‍ അതിനൊപ്പം നില്‍ക്കേണ്ടവരാണ് അടൂരിനെപ്പോലുള്ള കലാകാരന്മാര്‍. അത് എന്തു കാരണത്താലായാലും അദ്ദേഹം വിസ്മരിക്കാന്‍ പാടില്ലായിരുന്നുവെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

വാക്കുകള്‍ കൊണ്ട് മുറിവേറ്റവരോട് ഖേദം പ്രകടിപ്പിക്കാന്‍ അടൂര്‍ തയ്യാറാകുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : Binoy Viswam about Adoor’s statement at the cinema conclave

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top