പരിക്കേറ്റ് റോഡില്‍ കിടന്ന സ്ത്രീയെ കണ്ടില്ലെന്ന് നടിച്ച് യാത്രക്കാര്‍; മനുഷ്യത്വമില്ലായ്മയുടെ നേര്‍കാഴ്ച

ബൈക്ക് ഇടിച്ച് പരിക്കേറ്റ സ്ത്രീ ചോരവാര്‍ന്നു റോഡില്‍ കിടന്നു. റോഡിലൂടെ പോയ യാത്രക്കാരെല്ലാം പരിക്കേറ്റ സ്ത്രീയെ കണ്ടില്ലെന്ന് നടിച്ചു. മനുഷ്യത്വമില്ലാത്ത സംഭവങ്ങള്‍ അരങ്ങേറിയത് തിരുവനന്തപുരത്ത്. ജില്ലയിലെ കടയ്ക്കാവൂരിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
#WATCH Kadakkavoor:A 65-year-old woman hit by a vehicle kept lying injured on a busy road for several minutes, was later taken to hospital in a Police car. The accused driver has been arrested #Kerala (video source: unverified) pic.twitter.com/WAr719Wr7P
— ANI (@ANI) March 28, 2018
മത്സ്യവില്പനക്കാരിയായ അഞ്ചുതെങ്ങ് സ്വദേശി ഫിലോമിനയ്ക്കാണ് പരിക്കേറ്റ് ഏറനേരം നടുറോഡിൽ കിടക്കേണ്ടിവന്നത്. ചൊവ്വാഴ്ച രാവിലെ 10.30 ന് ആയിരുന്നു അപകടം. ബൈക്കിലെത്തിയ യുവാക്കള്‍ ഫിലോമിനയെ ഇടിച്ച ശേഷം നിര്‍ത്താതെ കടന്നുകളയുകയായിരുന്നു. മൂന്നുപേരാണ് ബൈക്കിലുണ്ടായിരുന്നത്. 15 മിനിട്ടിലധികം ചോരവാര്‍ന്നു കിടന്നിട്ടും വഴി യാത്രക്കാര്‍ ആരും ആശുപത്രിയിലെത്തിക്കാന്‍ തയാറായില്ല. അപകടം നടന്ന സ്ഥലത്ത് വാഹനങ്ങൾ നിയന്ത്രിച്ചുവിടാന് ഒരാള്‍ തയാറാകുകയും ചെയ്തു. ഇയാളും ഇവരെ ആശുപത്രിയിലേക്കു മാറ്റാൻ തുനിഞ്ഞില്ല. ഒടുവില്‍ വിവരം അറിഞ്ഞെത്തിയ പോലീസാണ് ഫിലോമിനയെ ആശുപത്രിയിലെത്തിച്ചത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് നിയമനടപടികളുമായി പോലീസ് രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here