ജര്‍മനിയോട് കടം വീട്ടി ബ്രസീല്‍; സ്‌പെയിന്‍ അര്‍ജന്റീനയെ നാണംകെടുത്തി

ലോകകപ്പ് സൗഹൃദ മത്സരത്തില്‍ ബ്രസീലിനും സ്‌പെയിനും വിജയം. ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ തോല്‍പ്പിച്ചപ്പോള്‍ സ്‌പെയില്‍ തീര്‍ത്ത ഗോള്‍ ‘ആറാ’ട്ടില്‍ അര്‍ജന്റീന നാണംകെട്ടു. കാളക്കൂറ്റന്‍മാരായ സ്‌പെയിന്‍ 6 തവണയാണ് അര്‍ജന്റീനയുടെ ഗോള്‍ വല ചലിപ്പിച്ചത്. എന്നാല്‍, അര്‍ജന്റീനക്ക് ഒരു ഗോള്‍ മാത്രമാണ് തിരിച്ചടിക്കാനായത്.
കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോട് തോറ്റു തുന്നം പാടിയ ബ്രസീലിന് ഈ വിജയം ആശ്വാസകരമാണ്. ഗബ്രിയേല്‍ ജീസസ് 37-ാം മിനിറ്റില്‍ നേടിയ ഏകപക്ഷീയമായ ഗോള്‍ നേട്ടമാണ് ബ്രസീലിനെ തുണച്ചത്. സൂപ്പര്‍താരം നെയ്മറിന്റെ അഭാവത്തിലാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്.
ലോകകപ്പ് പ്രതീക്ഷകളുമായി മുന്നേറുന്ന അര്‍ജന്റീനക്ക് മുന്നില്‍ സ്‌പെയിന്‍ നിര വന്‍ മുന്നേറ്റമാണ് നടത്തിയത്. ഡിയോഗ കോസ്റ്റ, തിയാഗോ അല്‍കാന്‍ഡ്ര, ഇയാഗോ അസ്പസ് എന്നിവര്‍ ഓരോ ഗോളുകള്‍ നേടിയപ്പോള്‍ ഇസ്‌കോ മൂന്ന് ഗോളുകള്‍ നേടി സ്‌പെയിന്റെ ഗോള്‍ പട്ടിക ഉയര്‍ത്തി. നിക്കോളാസ് ഒട്ടാമെന്‍ഡി മാത്രമാണ് അര്‍ജന്റീനക്ക് വേണ്ടി ഗോള്‍ നേടിയത്. സുപ്പര്‍ താരം ലെയണല്‍ മെസി സ്‌പെയിനെതിരെ കളത്തിലിറങ്ങിയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here