സ്‌കൂളുകള്‍ അടച്ചുപൂട്ടുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതി

അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ്‌ സ്കൂളുകൾ അടച്ചു പൂട്ടുന്നത് ഹൈക്കോടതി ഇനിയൊരുത്തരവുണ്ടാവുന്നതു വരെ തടഞ്ഞു. ഇതേ തുടര്‍ന്ന്‌ സ്‌കൂളുകള്‍ അടുത്ത അധ്യയന വർഷം അടച്ചു പൂട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സർക്കാരിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. ക്രിസ്റ്റ്യൻ മാനേജുമെന്റുകൾ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടാനാണ് സർക്കാർ ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം 2500 ൽ താഴെ സ്കൂളുകളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. സർക്കാർ ഉത്തരവ് ന്യൂനപക്ഷാവകാശങ്ങളുടെ ലംഘനമാണെന്നാണ് മാനേജുമെന്റുകളുടെ വാദം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top