നടിയെ ആക്രമിച്ച കേസ് ഏപ്രിൽ 11 ലേക്ക് മാറ്റി

നടിയെ അക്രമിച്ച കേസിൽ ഏതൊക്കെ രേഖകൾ പ്രതിക്ക് നൽകാനാകുമെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. രേഖകൾ നൽകാനാകില്ലെങ്കിൽ കാരണം വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് ഏപ്രിൽ 11 ലേക്ക് മാറ്റി.
അതേസമയം, കേസിൽ പഹസ്യവിചാരണ വേണമെന്ന നടിയുടെ ഹർജി ഇന്ന് പരിഗണനയ്ക്ക് വന്നില്ല.
നേരത്തെ ഇരയുടെ ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങൾ വേണമെന്ന ആവശ്യം തന്നെ ഇരയുടെ സ്വകാര്യതയിലുള്ള കടന്നു കയറ്റമാണ്. കേസ് അസാധാരണ സ്വഭാവമുള്ളതാണെന്നും അതുകൊണ്ട് തന്നെ ദൃശ്യങ്ങളുടെ പകർപ്പ് കൈമാറാനാവില്ലന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ബോധിപ്പിച്ചിരുന്നു. ദൃശ്യങ്ങൾ വേണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചതിനെ തുടർന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here